News

സർവകലാശാല നിയമ ഭേദഗതി ബിൽ ഇന്നു നിയമസഭയിൽ

24 August 2022 , 9:19 AM

 

തിരുവനന്തപുരം: ഗവർണറുടെ അധികാരം വെട്ടി കുറക്കുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ ഇന്നു നിയമസഭയിൽ. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ രണ്ട് അംഗങ്ങളെ കൂടി ചേർത്തു സർക്കാരിന് മേൽക്കൈ ലക്ഷ്യമിടുന്ന ബില്ലാണ് അവതരിപ്പിക്കുക.നിലവിലെ മൂന്ന് അംഗ സമിതി അഞ്ചാക്കും.  കമ്മിറ്റിയിൽ പുതുതായി ചേർക്കുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആകും ഇനി കൺവീനർ.ഒപ്പം സർക്കാരിന്റെ പ്രതിനിധി കൂടി ഉണ്ടാകും.ഇത് വഴി കമ്മിറ്റിയിലെ ഭൂരിപക്ഷം വെച്ചു സർക്കാരിന് ഇഷ്ടം ഉള്ള ആളെ വിസി ആക്കാം.അതേ സമയം  പാസാക്കുന്ന ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.