education

വിദ്യാര്‍ഥികള്‍ ജാഗ്രതൈ....... ഇന്ത്യയില്‍ 21 വ്യാജ സര്‍വകലാശാലകള്‍, കേരളത്തില്‍ ഒന്നും

26 August 2022 , 8:10 PM

 

ഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 21  വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 21 സര്‍വകലാശാലകളുടെ പേരുകള്‍ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. പത്തനംതിട്ടയിലെ കിശനറ്റം സെന്റ് ജോണ്‍സ് സര്‍വകലാശാലയാണ് പട്ടികയില്‍ കേരളത്തില്‍ നിന്ന് ഇടം പിടിച്ചിട്ടുള്ള ഏക വ്യാജ സര്‍വകലാശാല. ഏറ്റവും കൂടുതല്‍ വ്യാജ സര്‍വകലാശാലകളുള്ളത് ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ്. ഡല്‍ഹിയില്‍ എട്ടും ഉത്തര്‍പ്രദേശില്‍ നാലും സര്‍വകലാശാലകളാണ് പട്ടികയിലുള്ളത്. പട്ടികയിലുള്ള സര്‍വകലാശാലകള്‍ക്ക് ഒരു തരത്തിലുള്ള ബിരുദവും നല്‍കാന്‍ അനുമതി ഇല്ലെന്ന് യുജിസി വ്യക്തമാക്കി.

.ദില്ലിയിലെ വ്യാജ സര്‍വകലാശാലകള്‍

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആന്റ് ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സസ്, ദാര്യഗഞ്ച് കൊമേഴ്‌സ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി, വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി, എഡിആര്‍-സെന്‍ട്രിക് ജുഡീഷ്യല്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്, ആധ്യാത്മിക് വിശ്വ വിദ്യാലയ.

കേരളം-സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി

മഹാരാഷ്ട്രരാജ -അറബിക് യൂണിവേഴ്‌സിറ്റി

പശ്ചിമ ബംഗാള്‍-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്റ് റിസര്‍ച്ച്

ഒഡീഷ-നവഭാരത് ശിക്ഷാ പരിഷത്, നോര്‍ത്ത് ഒഡീഷ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് ടെക്‌നോളജി

പുതുച്ചേരി-ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍

ആന്ധ്രാപ്രദേശ്-ക്രൈസ്റ്റ് ന്യൂ ടെസ്റ്റാമെന്റ് കല്‍പ്പിത സര്‍വകലാശാല

ഉത്തര്‍പ്രദേശില്‍ 

7 വ്യാജ സര്‍വകലാശാലകള്‍ഗാന്ധി ഹിന്ദി വിദ്യാപീഠ്, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലകസ് ഹോമിയോപ്പതി, നേതാജി സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്‌സിറ്റി, ഭാരതീയ ശിക്ഷാ പരിഷത്

കര്‍ണാടക

ബഡാഗാന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ സൊസൈറ്റി