education

ആലപ്പുഴ കലക്ടര്‍ ഹരിതാ വി. കുമാറിനെ കാണാനും കലക്ടറേറ്റിലെ വകുപ്പുകള്‍ പരിചയപ്പെടാനും കുട്ടികള്‍ക്ക് അവസരം

10 September 2023 , 3:35 PM

 

തക്കാളിവില കൂപ്പുകുത്തി: വണ്ടിക്കൂലി പോലും മുതലാവുന്നില്ല: റോഡരുകില്‍ തക്കാളി ഉപേക്ഷിക്കുന്നു......

Read more at: https://www.malayalavartha.com/news/tomato-prices-have-skyrocketed-even-carriage-fare-is-unaffordable-tomatoes-are-left-on-the-roadside

ആലപ്പുഴ: ജില്ല കളക്ടറുമായി സംവദിക്കാനും വിവിധ വകുപ്പുകളെ അടുത്തറിയാനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുങ്ങുന്നു.  ജില്ല കളക്ടര്‍ ഹരിത വി. കുമാറാണ് മിറ്റ് യുവര്‍ കളക്ടര്‍ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ അവസരം ഒരുക്കുന്നത്. 7,8,9 ക്ലാസുകളില്‍ പഠിക്കുന്ന സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്ന 30 കുട്ടികള്‍ക്ക് ഓരോ ദിവസവും കളക്ടറെ കാണാം. കളക്ടറേറ്റിലെ കണ്ട്രോള്‍ റൂം, വിവിധ വകുപ്പുകള്‍, ഓഫീസുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അടുത്തറിയാനും മനസിലാക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകും. താത്പര്യമുള്ള സ്‌കൂളുകള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.