News

അച്ചൻ കോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

12 February 2023 , 7:43 PM

 

 

 

 ചെങ്ങന്നൂർ : വെൺമണിയിൽ അച്ചൻകോവിലാറ്റിൽ രണ്ട്  യുവാക്കൾ മുങ്ങി മരിച്ചു.

                                                                                       വെട്ടിയാർ കുറ്റിയിൽ വടക്കേതിൽ മണിക്കുട്ടൻ പിള്ളയുടെ മകൻ വിഷ്ണു (26) പുലിയൂർ വാത്തിലേത്ത് രാമചന്ദ്രന്‍റെ മകൻ പ്രശാന്ത് (25) എന്നിവരാണ് മരിച്ചത്.

ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇരുവരും. വെൺമണി ശാർങ്ങക്കാവ് കടവിൽ ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കുളിക്കാനിറങ്ങിയ ഇവർ ഒഴുക്കിൽ പെടുകയായിരുന്നു.