News

എം ഡി എംഎ യുമായി രണ്ട് യുവാക്കൾ കൂത്താട്ടുകുളത്ത് പിടിയിൽ

14 November 2022 , 8:02 PM

 

കോട്ടയം: പതിനാല് മില്ലിഗ്രാം എം ഡി എംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ.തൃശൂർ ദേശമംഗലം കക്കാടത്ത് വീട്ടിൽ ഷിയാദ് മോൻ (30), ഏറ്റുമാനൂർ വാര്യട്ട ഓരത്ത് നവീൻ (30) എന്നിവരെയാണ് കൂത്താട്ടുകുളം സബ് ഇൻസ്പെക്ടർ എം പി എബിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ യോദ്ധാവിന്റെ ഭാഗമായ് നടത്തിയ പരിശോധനയിലാണ്  തിരുമാറാടി ഭാഗത്ത് നിന്ന് മയക്കുമരുന്നുമായി ഇവരെ അറസ്റ്റ് ചെയ്തത്.