News

മെത്തഫിറ്റമിനും കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

18 October 2023 , 4:15 PM

 

ആലപ്പുഴ: ആലപ്പുഴയില്‍  മെത്തഫിറ്റമിനും കഞ്ചാവുമായി രണ്ടു  യുവാക്കള്‍  എക്സൈസ് പിടിയില്‍. ആലപ്പുഴ എക്സൈസ് റേഞ്ച്  ഇന്‍സ്‌പെക്ടര്‍ എസ് സതീഷിന്റെ  നേതൃത്വത്തില്‍  നടത്തിയ രാത്രികാല പരിശോധനയില്‍ അമ്പലപ്പുഴ താലൂക്കില്‍  ആര്യാട് തെക്ക് വില്ലേജില്‍ ആറട്ടുവഴി മുറിയില്‍ കനാല്‍ വാര്‍ഡില്‍ ബംഗ്ലാവ് പറമ്പില്‍  അന്‍ഷാദ്(34) , അമ്പലപ്പുഴ താലൂക്കില്‍ കോമളപുരം വില്ലേജില്‍ നോര്‍ത്ത് ആര്യാട് പി ഓ യില്‍ എട്ടുകണ്ടത്തില്‍ കോളനിയില്‍ഫൈസല്‍ ( 28) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന്  8.713 ഗ്രാം മെത്താഫിറ്റമിന്‍, 284 ഗ്രാം ഗഞ്ചാവ്  എന്നിവ കണ്ടെടുത്തു.  പാര്‍ട്ടിയില്‍ എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍ ജി ജയകുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജി. എം വി , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുസ്തഫ. എച്ച്, അനില്‍കുമാര്‍. റ്റി, ഷഫീക്ക്. കെ എസ്  , എക്‌സൈസ് ഡ്രൈവര്‍  ഷാജു. സി ജി എന്നിവര്‍  പങ്കെടുത്തു.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ  റിമാന്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ മദ്യ/ മയക്ക് മരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങള്‍ 0477-2230182 / 9400069486 എന്നീ നമ്പരുകളില്‍ അറിയിക്കാന്‍ താല്പര്യപ്പെടുന്നു..