News

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ചു: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

23 February 2023 , 2:53 PM

 

പാലക്കാട്: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട രണ്ട്് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വീട്ടില്‍കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ആറും എട്ടും ക്ലാസുകളില്‍ പഠിക്കുന്ന രണ്ട്് വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച രണ്ട് കൗമാരക്കാരാണ് പിടിയിലായത്. മുറ്റിച്ചൂര്‍ പുലാമ്പുഴ കടവിലുള്ള കാട്ടുതിണ്ടിയില്‍ നീരജ് (18), പടിയം പത്യാല അമ്പലത്തിനു സമീപം വാടയില്‍ വിഷ്ണു (19 ) എന്നിവരാണ് പിടിയിലായത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനികളെ പ്രതികള്‍ പുലാമ്പുഴ കടവിലുള്ള നീരജിന്റെ വീട്ടില്‍ കൊണ്ടു വന്ന് പീഡിപ്പിക്കുകയായിരുന്നു .വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ഇതിന് പിന്നാലെ പ്രതികളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.