News

പുന്നപ്രയിൽ ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ലോറിക്കടിയിലേക്ക് തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യം

31 January 2023 , 9:05 PM

 

പോലീസ് സ്റ്റേഷന് സമീപം പുന്നപ്ര മിൽമയ്ക്ക് മുൻവശമാണ് അപകടമുണ്ടായത് 

ആലപ്പുഴ: പുന്നപ്രയിൽ ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ലോറിക്കടിയിലേക്ക്  തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യം വൈകിട്ട് എട്ടുമണിയോടെ പോലീസ് സ്റ്റേഷന് സമീപം പുന്നപ്ര മിൽമയ്ക്ക് മുൻവശമാണ് അപകടമുണ്ടായത് പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡിൽ പവർസ്റ്റേഷന് തെക്ക് , കുട്ടനാഥൻ പറമ്പ് ഷെബീർ മകൻ ഷുഹൈൽ (24)

ആണ് മരണമടഞ്ഞത്  ഇരു ദിശകളിൽ നിന്നുമായി വന്ന സ്‌പ്ലെണ്ടർ ബൈക്കും റോയൽ ഇൻഫീൽഡ് ബൈക്കുമാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തിൽ തെക്ക് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയുടെ പിൻ ചക്രത്തിനടിയിലേക്ക് ഷുഹൈൽ  തെറിച്ചു വീഴുകയായിരുന്നു കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ യുവാവ് തൽക്ഷണം മരിക്കുകയായിരുന്നു. ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന പായൽകുളങ്ങര സ്വദേശികളായ കണ്ണൻ, അപ്പുവെന്ന അരവിന്ദ് എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഇതിൽ കണ്ണൻ്റെ നില ഗുരുതരമാണ്.