News

കല്ലടയാറ്റിൽ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

28 November 2022 , 12:30 PM

 

കൊല്ലം: കുളത്തൂപ്പുഴയില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.ഏഴംകുളം പോയികയിൽ വീട് ബിജു മാത്യു മകൻ റുബൈൻ ബിജു (15)കണ്ടച്ചിറ റോഷ്‌ന മനസിൽ ഷറഫുദ്ദീന്‍ മകൻ റോഷൻ (16)എന്നിവരാണ് മരിച്ചത്. കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ചുഴിയിൽ അകപ്പെട്ട് മുങ്ങി മരിച്ചത്. സംസ്ഥാന ശാസ്ത്രമേളയോട് അനുബന്ധിച്ച് ക്ലാസ് റൂമുകൾ ക്രമീകരിക്കുന്നതിന് വേണ്ടി തിങ്കളാഴ്ച സ്കൂളിന് അവധി നൽകിയിരുന്നു. രാവിലെ ട്യൂഷൻ കഴിഞ്ഞതിനുശേഷം ഏഴ് വിദ്യാർഥികൾ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങുകയും അതിൽ നാലുപേർ ചുഴിയിൽ അകപ്പെടുകയുമാണ് ചെയ്തത്.