News

വയനാട്ടില്‍ രണ്ട് പ്ളസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

18 October 2022 , 5:52 PM

 

വയനാട്: വയനാട്ടില്‍ രണ്ട് പ്ളസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വയനാട് മലവയൽ ഗോവിന്ദച്ചിറയിലാണ് രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചത്.കുളത്തിൽ കുളിക്കാനിറങ്ങിയ എസ്. അശ്വന്ത്, കെ എസ്. അശ്വിൻ എന്നിവരാണു മരിച്ചത്.  ഇരുവരും സർവജന സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ്. ചിറയിൽ കുളിക്കാനിറങ്ങിയപ്പോൾ ഇരുവരും ചുഴിയിൽ അകപ്പെടുകയായിരുന്നെന്നു പോലീസ് പറഞ്ഞു.