News

തളിപ്പറമ്പിൽ കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

24 September 2022 , 12:00 PM

 

കണ്ണൂര്‍: തളിപ്പറമ്പിൽ  കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പന്നിയൂര്‍ സ്വദേശികളായ അന്‍സാര്‍, ജംഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. തളിപ്പറമ്പ് സിഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തളിപ്പറമ്പ് എളമ്പേരം പാറയിലായിരുന്നു ഹര്‍ത്താലിനിടെ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ കടയുമയെ ഭീഷണിപ്പെടുത്തിയത്. സിസ്റ്റം കെയര്‍ എന്ന മൊബൈല്‍ ഷോപ്പ് കടയുടമയെയാണ് ഭീഷണിപ്പെടുത്തിയത്.