News

പാഴ്സൽ ലോറി സ്‌കൂട്ടിയിൽ ഇടിച്ച് വിദ്യാർത്ഥി ഉൾപ്പെടെ രണ്ടു പേർക്ക് ദാരുണാന്ത്യം

20 October 2022 , 8:01 AM

 

 

 കാസർകോട് : പരപ്പ, കനകപ്പള്ളി യിൽ പാർസൽ ലോറി  സ്‌കൂട്ടി യിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു. തുമ്പയിലെ, നാരായണന്റെ മകൻ ഉമേഷ്‌(22), പരേതനായ അമ്പാടിയുടെ മകൻ മണികണ്ഠൻ (18) എന്നിവരാണ് മരിച്ചത്. മണികണ്ഠൻ വള്ളിക്കടവ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്റ്റു വിദ്യാർത്ഥിയാണ്.ബുധനാഴ്ച വൈകിട്ട് ആറരയോടെ യായിരുന്നു അപകടം. വെള്ളരിക്കുണ്ട് ഭാഗത്ത്‌ നിന്നും പരപ്പയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടിയും വെള്ളരികുണ്ടി ലേക്ക് പാർസലുമായിരുന്ന ലോറി വാനുമാണ് കൂട്ടിയിടിച്ചത്.ഇടിയുടെ അഘാതത്തിൽ സ്‌കൂട്ടിയിൽ നിന്നും രണ്ട് പേരും ഗുരുതരപരിക്കു കളോടെ തെറിച്ചു വീണു. ഓടിക്കൂടിയനാട്ടു കാരും മറ്റു വാഹനങ്ങളിലെ യാത്ര ക്കാരും ചേർന്ന് പരിക്കേറ്റവരെ ഉടൻ പരപ്പയിലെ സ്വകര്യാ ആശുപത്രിയിപ്രവേശിപ്പിച്ചു.പ്രാഥമികചികിത്സയ്ക്ക് ശേഷം  കാഞ്ഞങ്ങാട് ആശുപത്രിയിൽകൊണ്ടു പോകും വഴിയാണ് മരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.