News

അമ്പലപ്പുഴയിൽ എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ

24 September 2022 , 4:48 PM

 

ആലപ്പുഴ:അമ്പലപ്പുഴ കുറവൻതോട്, ഇരുച​ക്രവാഹനത്തിൽ വിൽപനക്കെത്തിച്ച എം ഡി എം എയുമായി രണ്ടുയുവാക്കൾ പിടിയിൽ. അമ്പലപ്പുഴ വണ്ടാനം കണ്ണങ്ങേഴം വീട്ടിൽ അസറുദ്ദീൻ (23), സെയ്ഫുദ്ദീൻ (24) എന്നിവരെയാണ്​ എക്സൈസ്​ സംഘം പിടികൂടിയത്​. രണ്ടര ഗ്രാം എം ഡി എം എ ഇവരിൽ നിന്ന് കണ്ടെടുത്തു. നാർക്കോർട്ടിക്​ സ്​പെഷൽ ഡ്രൈവിന്‍റെ ഭാഗമായി ആലപ്പുഴ എക്​സൈസ്​ റേഞ്ച്​ ഇൻസ്​പെക്ടർ എസ്​ സതീഷും സംഘവും ചേർന്ന്​ നടത്തിയ പരിശോധനയിലാണ്​ ഇവർ പിടിയിലായത്​.