News

ഹൊസങ്കടിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയ മഹാരാഷ്ട്ര സ്വദേശിയായ യുവതി അടക്കം രണ്ട് പേര്‍ പിടിയില്‍

09 October 2022 , 2:47 PM

 

കാസര്‍കോട്: ഹൊസങ്കടിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയ മഹാരാഷ്ട്ര സ്വദേശിയായ യുവതി അടക്കം രണ്ട് പേര്‍ പിടിയില്‍. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താനെ സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 21 ഗ്രാം എംഡിഎംഎ പിടികൂടി. ഹൊസങ്കടിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്‍പ്പന നടത്തുകയായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. പരിശോധനയില്‍ 10,850 രൂപയും കണ്ടെടുത്തിട്ടുണ്ട്.