News

കുമളിയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു

03 December 2022 , 2:09 PM

 

ഇടുക്കി: കുമളിയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലെ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലിക്കിടെ കുളം വറ്റിക്കാനായി ഏണി എടുത്തുയർത്തുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൃഷിയിടത്തിൽ വൈദ്യുത ലൈൻ താഴ്ന്നു കിടന്നതാണ് അപകടത്തിന് കാരണമെന്ന് ആരോപണം ഉണ്ട്. സംഭവത്തിൽ കുമളി പോലീസ് അന്വേഷണം ആരംഭിച്ചു.