News

ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്‌പെഷ്യല്‍ എ.സി ബസുകള്‍ കൂടി

13 August 2023 , 2:17 PM

 


ആലപ്പുഴ: കര്‍ണാടക ആര്‍ ടി സി ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്‌പെഷ്യല്‍ എ.സി ബസുകള്‍ അനുവദിച്ചു.
സ്വകാര്യ ബസുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനായുള്ള കെ സി വേണുഗോപാല്‍ എം പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. ഓഗസ്റ്റ് 25 ന് രാത്രി 8.14 നും 8.30 നും ബാംഗ്ലൂരില്‍ നിന്നും സ്‌പെഷ്യല്‍ ബസുകള്‍ ആലപ്പുഴയിലേക്ക് സര്‍വീസ് നടത്തും.
ഓണക്കാലത്ത് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകള്‍ ഉണ്ടാകുമോ എന്നത് വരും ദിവസങ്ങളില്‍ അറിയാം.
വിദ്യാര്‍ത്ഥികള്‍ക്കും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കും ഏറെ ഗുണകരമാണ് ഈ സ്‌പെഷ്യല്‍ ബസ്സ് സര്‍വീസുകള്‍.