News

കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷത്തിൽ രണ്ട് തടവുകാർക്ക് പരിക്കേറ്റു

10 November 2022 , 12:22 PM

 

കണ്ണൂർ: സെൻട്രൽ ജയിലിൽ സംഘർഷത്തിൽ രണ്ട് തടവുകാർക്ക് പരിക്കേറ്റു.

ഗുണ്ടാ ആക്ടിൽ അറസ്റ്റിലായ തൃശൂർ സ്വദേശികളായ ഷെഫീഖ്, ഷിജോ എന്നിവർക്കാണ് പരിക്കേറ്റത്. ബി ജെ പി പ്രവർത്തകരും ഗുണ്ടാ ആക്ടിൽ ജയിലിൽ കഴിയുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്. ബി ജെ പി പ്രവർത്തകനായ ബാർബറെ ആക്രമിച്ചതാണ് സംഘർഷത്തിന്റെ തുടക്കമെന്ന് പറയുന്നു.കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.