News

സ്കൂൾ ബസ് ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് കോളേജ് വിദ്യാർഥികൾക്ക് ദാരുണന്ത്യം : ഒരാളുടെ നില ഗുരുതരം

13 January 2023 , 11:16 AM

 

 

 

കാസർകോട് : മഞ്ചേശ്വരത്ത് സ്കൂൾ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണ അന്ത്യം. ബൈക്കിൽ സഞ്ചരിച്ച് സഞ്ചരിച്ച മറ്റൊരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം.മഞ്ചേശ്വരം മിയപദവിയിൽ വെച്ച് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. മിയപദവി സ്വദേശികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്. കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരാനായി പുറപ്പെട്ട സ്വകാര്യ സ്കൂൾ ബസിലേക്ക് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേർ ബൈക്കിലുണ്ടായിരുന്നു. ഇവരിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ മംഗൽപ്പാടി താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്.