Sports

ന്യൂസിലൻ്റിനെതിരായ ട്വൻ്റി 20 ക്രിക്കറ്റ് പരമ്പര ഇന്ത്യയ്ക്ക്

22 November 2022 , 4:28 PM

 

ഓവൽ: ന്യൂസിലൻ്റിനെതിരായ ട്വൻ്റി 20 ക്രിക്കറ്റ് പരമ്പര ഇന്ത്യയ്ക്ക്. മൂന്നാമത്തേയും അവസാനത്തേയും മത്സരം സമനിലയിൽ അവസാനിച്ചതോടെ ഇന്ത്യ 1-0 ന് പരമ്പര നേടുകയായിരുന്നു.

161 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ ഒൻപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എടുത്തു നില്ക്കെ മഴയെത്തി. ഈ അവസരത്തിൽ ഡക്ക് വർത്ത് ലൂയിസ് പ്രകാരം ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 76 റൺസായിരുന്നു. ഇതോടെ കളി സമനിലയിലാവുകയായിരുന്നു.

ഇന്ത്യക്കായി ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യ 30 റൺസെടുത്ത് പുറത്താകാതെ നിന്നു. സൂര്യകുമാർ യാദവ് 13 റൺസിന് പുറത്തായി. ഋഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി 11 (5).

നേരത്തെ ഗ്ലെൻ ഫിലിപ്സ് 54 (33), ഡെവൺ കോൺവേ 59 എന്നിവരുടെ മികവിലാണ് ന്യൂസിലൻ്റ് 160 റൺസെടുത്തത്.

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് 17 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. സിറാജ് തന്നെയാണ് കളിയിലെ കേമൻ. സൂര്യകുമാർ യാദവാണ് പ്ലെയർ ഓഫ് ദി ടൂർണ്ണമെൻ്റ്.