News

യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചു : 22 കാരൻ അറസ്റ്റിൽ

31 January 2023 , 8:32 PM

 

ആലപ്പുഴ: യുവതിയെ ബലം പ്രയോഗിച്ച് ഇരുചക്ര വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ച 22 കാരൻ അറസ്റ്റിൽ . ആലപ്പുഴ  മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ തട്ടി കൊണ്ട് പോകാൻ ശ്രമിച്ചതിന് കഞ്ഞിക്കുഴി പഞ്ചായത്ത് 7-)0 വാർഡിൽ, മായിത്തറ പി.ഒ യിൽ, മാപ്പിളക്കുളത്തിന് സമീപം വാടകയ്ക്ക് താമസ്സിക്കുന്ന റോയ് മകൻ അഭിഷേക് റോയ്, വയസ്സ് 22 നെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തതത്. 25.01.23 തീയതി വൈകുന്നേരം 7.00 മണിയോടെ സുഹ്യത്തിന്റെ കല്യാണം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന മുൻ പരിചയമുണ്ടായിരുന്ന മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വ്യാജേന ഇയാളുടെ സ്കൂട്ടറിൽ കയറ്റി ഇയാളുടെ വീട്ടിലേയ്ക്ക് കൊണ്ടു പോകാൻ ശ്രമിച്ചത് യുവതി എതിർത്ത സമയം കൊന്ന്കളയും എന്ന് ഭീഷണിപ്പെടുത്തി ഇയാൾ തന്റെ സ്കൂട്ടർ വെട്ടിച്ച് യുവതിയെ താഴെയിട്ട് യുവതിയുടെ ശരീരത്ത് പരിക്കുകൾ ഉണ്ടാക്കിയ ശേഷം രക്ഷപെട്ട പ്രതിയെ മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ മോഹിത് പി.കെ യുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ കെ.ആർ. ബിജു, അസ്സി. സബ്ബ് ഇൻസ്പെക്ടർ സിന്ധു, സിവിൽ പോലീസ് ഓഫീസർ ഷാനവാസ്, എന്നിവർ ചേർന്ന് പിടി കൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. .