News

ആദിവാസി യുവാവ് കൊല്ലപ്പെട്ട നിലയിൽ

15 June 2023 , 10:37 AM

 

 

 

പാലക്കാട്:  അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ഷോളയൂർ ഊരിലെ മണികണ്ഠനാണ് (26) മരിച്ചത് .

കാട്ടുപന്നിയുടെ ആക്രമണമെന്നാണ് നാട്ടുകാരുടെ സംശയം.

വയറിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

ശരീര ഭാഗങ്ങൾ ഭക്ഷിച്ച നിലയിലുമാണ്.

രാത്രിയിലെ അത്യാഹിതമെന്നാണ് നിഗമനം