News

ഇതുവഴി സഞ്ചരിക്കുന്നത് അപകടം: അയ്യപ്പ ഭക്തര്‍ക്ക് മുന്നറിയിപ്പ്

25 September 2022 , 2:15 PM

 

ഇടുക്കി : അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരുെട പ്രധാന പാതയായ കൊട്ടാരക്കര ദിണ്ഡുക്കല്‍ ദേശീയ പാതയില്‍ 27 ഇടങ്ങളില്‍ അപകട സാധ്യത കൂടുതലെന്ന് മോട്ടാര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ഒക്ടോബറിലെ കനത്ത മഴയില്‍ തക!ര്‍ന്ന ഭാഗത്താണ് അപകട സാധ്യത കൂടുതല്‍. ടാര്‍ വീപ്പയും റിബണും ഉപയോഗിച്ചാണ് ഇവിടങ്ങളില്‍ അപകട സാധ്യത മുന്നറിയിപ്പ് നല്‍കിയിരുന്നത്. ശബരിമല സീസണില്‍ കൊട്ടാരക്കര ദിണ്ടുക്കല്‍ ദേശീയ പാതയില്‍ നിരവധി അപകടങ്ങളാണുണ്ടാകുന്നത്. മുണ്ടക്കയം മുതല്‍ കുമളി വരെയുള്ള ഭാഗത്താണ് ഇതിലേറെയും നടക്കുന്നത്. ഇത്തവണ അപകടങ്ങളുടെ എണ്ണം വ!ര്‍ദ്ധിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോ!ര്‍ട്ടിലുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ 16  ന് ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ള പാച്ചിലിലും കുട്ടിക്കാനത്തിനും മുപ്പത്തിയഞ്ചാം മൈലിനും ഇടയില്‍ ഏഴിടങ്ങളില്‍ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. റോഡിലേക്ക് വീണ മണ്ണും കല്ലും ഇതുവരെ മാറ്റാത്തതും അപകട സാധ്യത കൂട്ടുന്നു. വീതി കുറഞ്ഞ റോഡില്‍ മുന്നറിയിപ്പ് നല്‍കാന്‍ അശാസത്രീയമായി സ്ഥാപിച്ചിരിക്കുന്ന ടാര്‍ വീപ്പയില്‍ ഇടിച്ചും നിയന്ത്രണം നഷ്ടപ്പെട്ടും ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്.അപകട സാധ്യതയേറിയ കൊടും വളവുകളില്‍ അടക്കം ക്രാഷ് ബാരിയറുകള്‍ ഇല്ല. ഉള്ള സ്ഥലങ്ങളില്‍ പലയിടത്തും തകര്‍ന്നു കിടക്കുന്നു. സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകളും സിഗ്‌നല്‍ ലൈറ്റുകളും വേണ്ടത്രയില്ല. മിക്ക ബോര്‍ഡുകളും കാടുമൂടി കിടക്കുന്നു. റോഡിലേക്ക് കയറ്റി സ്ഥാപിച്ചിട്ടുള്ള വൈദ്യുത തൂണുകളും ട്രാന്‍സ്‌ഫോര്‍മറുകളും മാറ്റണം. രാത്രി കാലത്ത് അപകട സൂചന നല്‍കാന്‍ യാതൊരു സംവിധാനവുമില്ല. വണ്ടിപ്പെരിയാര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉടന്‍ കളക്ടര്‍ക്ക് കൈമാറും.