News

ട്രെയിൻ തീവെപ്പ്; പ്രതി പിടിയിൽ

05 April 2023 , 10:07 AM

 

കോഴിക്കോട്: ഏലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പ്രതി മഹാരാഷ്ട്രയില്‍ വച്ച് പിടിയിലായി. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. പിടിയിലായത് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. രത്നഗിരിയിലെ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. ഷാരൂഖിന്റെ ദേഹത്ത് പൊള്ളലും മുറിവുമേറ്റിട്ടുണ്ട്.

        പ്രതിയെ പിടികൂടിയത് മഹാരാഷ്ട്ര എടിഎസിന്റെയും ആർപിഎഫിന്റെയും സഹായത്തോടെ,കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ്.

       രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തില്‍ മൂന്ന് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍, ഉന്നത വൃത്തങ്ങളില്‍ നിന്ന് ഇപ്പോള്‍ മാത്രമാണ് പ്രതി പിടിയിലായ വിവരം പുറത്തുവന്നത്.