News

ബെംഗളൂരുവിൽ നിന്ന് സ്ത്രീകളെ എത്തിച്ച് ലോഡ്ജുകളിൽ പാർപ്പിച്ച് പെൺവാണിഭം; 2 പേര്‍ അറസ്റ്റില്‍

28 April 2023 , 10:06 AM

 

 

 

കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് സ്ത്രീകളെ കടത്തിക്കൊണ്ടു വന്ന് നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പാർപ്പിച്ച് പെൺവാണിഭം നടത്തിയ രണ്ടംഗ സംഘത്തെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. 

 

മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ്, പാലക്കാട് ആലത്തൂർ സ്വദേശി ഷമീർ എന്നിവരാണ് പിടിയിലായത്. 

 

ഇവർക്കൊപ്പം ഇടപാടുകാരായി ലോഡ്ജിൽ എത്തിയിരുന്ന മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കോടതി ജാമ്യം നൽകി. 

 

കടത്തിക്കൊണ്ടു വന്ന ബെംഗളൂരു സ്വദേശികളായ രണ്ടു സ്ത്രീകളെ കോടതി മുമ്പാകെ ഹാജരാക്കി ബന്ധുക്കളെ ഏൽപ്പിച്ചു. 

 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു പെൺവാണിഭ സംഘം പിടിയിലായത്.