News

എ.സി റോഡില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

09 February 2023 , 1:54 PM

 

കുട്ടനാട്: എ.സി റോഡിന്റെ  പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന  പണ്ടാരക്കളം ഫ്‌ലൈ ഓവറിന്റെ ഗിര്‍ഡര്‍   കോണ്‍ക്രീറ്റ്  ചെയ്യുന്ന   പ്രവൃത്തി  
ഇന്ന് (ഫെബ്രുവരി 9) രാത്രി 9.30 മണി മുതല്‍ 1.30 മണി വരെ   നടത്തുന്നതാണ്. കോണ്‍ക്രീറ്റ് ചെയ്യുന്ന  വാഹനങ്ങള്‍ നിലവിലെ സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടാണ് മേല്‍ പറഞ്ഞ പ്രവൃത്തി നടത്തുന്നത്. ആയതിനാല്‍ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം സാധിക്കുന്നതല്ല., .ഈ ഭാഗത്തൂടെ കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും മേല്‍ പറഞ്ഞ സമയങ്ങളില്‍ (എമര്‍ജന്‍സി വാഹനങ്ങള്‍ ഉള്‍പ്പടെ) പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴിയോ  പൂപ്പള്ളി-ചമ്പക്കുളം- എസ്.എന്‍ കവല വഴി ആലപ്പുഴക്കും ,  ആലപ്പുഴയില്‍ നിന്നുള്ള വാഹനങ്ങള്‍ അമ്പലപ്പുഴ -തിരുവല്ല വഴിയോ , എസ്.എന്‍ കവല - ചമ്പക്കുളം - പൂപ്പള്ളി  വഴി പോകേണ്ടതുമാണ് എന്ന് കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു

എ.സി റോഡിന്റെ  പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി  മങ്കൊമ്പ് ജംഗ്ഷന്‍ മുതല്‍ നസ്റത്ത് ജംഗ്ഷന്‍ വരെയുള്ള രണ്ടാം ഘട്ട റോഡ്  ടാറിങ്  പ്രവൃത്തി  10-02-2023  (ശനിയാഴ്ച) , 11-02-2023 (ഞായറാഴ്ച ) എന്നീ തീയതികളില്‍ രാവിലെ  7 മണി മുതല്‍  രാത്രി  10 മണി  വരെ നടത്തുന്നതാണ്.  ആയതിനാല്‍ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം സാധിക്കുന്നതല്ല. ഈ ഭാഗത്തൂടെ കടന്നു പോകാനുള്ള   ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും ആലപ്പുഴക്ക് വരുന്ന വലിയ വാഹനങ്ങള്‍ വേഴപ്രയില്‍ നിന്നും തിരിഞ്ഞ് പോകേണ്ടതാണ് . ചെറിയ വാഹനങ്ങള്‍ മങ്കൊമ്പ് -ചമ്പക്കുളം -എസ് എന്‍ കവല വഴിയോ മങ്കൊമ്പ് -ചമ്പക്കുളം-പൂപ്പള്ളി വഴി  ആലപ്പുഴക്കും ,  ആലപ്പുഴയില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക്  പ്രവൃത്തി നടത്തുന്ന റോഡിന്റെ ഒരു ഭാഗത്തുകൂടി ഗതാഗതം ഉണ്ടായിരിക്കുന്നതാണ്  എന്ന് കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു