News

ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; 40 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

01 January 2023 , 9:43 AM

 

ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; 40 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

ഇടുക്കി മുനിയറയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. വളാഞ്ചേരി റീജണല്‍ കോളജ് വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വളാഞ്ചേരി റീജണല്‍ കോളജില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ത്ഥികളുടെ ബസാണ് മറിഞ്ഞത്. വിദ്യാര്‍ത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.