News

കള്ള് ചോദിച്ചപ്പോൾ കൊടുത്തില്ല; തെങ്ങ് മുറിച്ച് താഴെയിട്ട് യുവാവ് , ചെത്തുകാരന്റെ കാലൊടിഞ്ഞു

16 January 2023 , 2:05 PM

 

തൃശൂർ: തെങ്ങ് ചെത്തുകാരനോട് കള്ള് ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിൽ യുവാവ് തെങ്ങ് വാളു വച്ച് മുറിച്ച് മറിച്ചിട്ടു. തെങ്ങ്മുറിച്ചപ്പോൾ ചാടിരക്ഷപ്പെടുന്നതിനിടെ വീണ് ചെത്തുതൊഴിലാളിയുടെ കാലൊടിഞ്ഞു.തൃശ്ശൂർ വെള്ളിക്കുളങ്ങര കൈലാൻ വീട്ടിൽ ജയനാ (43)ണ് പരിക്കേറ്റത്. കള്ള് ചോദിച്ചപ്പോൾ കൊടുക്കാത്തതിനാണ്

ചെത്തിക്കൊണ്ടിരുന്ന തെങ്ങ് യന്ത്രവാൾകൊണ്ട് മുറിച്ചത്. വെള്ളിക്കുളങ്ങര പൊത്തഞ്ചിറയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം.

താഴെ തെങ്ങ് മുറിക്കുന്നതുകണ്ട് ജയൻ ഊർന്നിറങ്ങി ചാടുകയായിരുന്നു. പിന്നാലെ തെങ്ങും നിലംപതിച്ചു.

സംഭവത്തിൽ

മരംവെട്ടുതൊഴിലാളി മങ്കൊമ്പിൽ വീട്ടിൽ ബിസ്മി (45) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു.