Entertainment

നിക്കി ഗൽറാണിക്ക് ഇന്ന് പിറന്നാൾ

Laavanya

03 January 2023 , 9:16 AM

 

നിക്കി ഗൽറാണിക്ക് ഇന്ന് പിറന്നാൾ. സോഷ്യൽ മീഡിയകളിൽ ആശംസ വിരുന്നൊരുക്കി ആരാധകർ. 1992 ജനുവരി മൂന്നിനാണ് നിക്കിയുടെ ജനനം.

മലയാളം-തമിഴ്- കന്നഡ ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ്‌ നിക്കി ഗൽറാണി. 2014-ൽ പുറത്തിറങ്ങിയ 1983 എന്ന സിനിമയിൽ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്.ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. 

2016ൽ മഖ് അഫി ഇന്റൽ സെക്യൂരിറ്റി, തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സെലിബ്രിറ്റിയായി ഗൽറാണിയെ വിശേഷിപ്പിച്ചു.

1983(2014), വെള്ളിമൂങ്ങ (2014), ഡാർലിംഗ് (2015),  തുടങ്ങിയവയാണ് മലയാളത്തിൽ നിക്കിയ പ്രശസ്തയാക്കിയ ചിത്രങ്ങൾ .

 

മൂത്ത സഹോദരിയായ സഞ്ജന അറിയപ്പെടുന്ന മോഡലും അഭിനേത്രിയുമാണ്.