News

റോഡിറങ്ങി കാട്ടാന; കാറില്‍ നിന്ന് ഇറങ്ങിയോടി അഞ്ചംഗ കുടുംബം

20 June 2023 , 8:45 AM

 

 

മലപ്പുറം : വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആന റോഡിലേക്ക് ഇറങ്ങിവരുന്നത് കണ്ട കുടുംബം കാര്‍ റോഡിന രികെ ഒതുക്കി നിര്‍ത്തി ഇറങ്ങി ഓടി. ഇന്ന് രാവിലെ ഏഴ് മണിയോ ടെയാണ് സംഭവം.

പട്ടാമ്പി സ്വദേശികള്‍ സഞ്ചരിച്ച കാറിന് നേരെയാണ് കൊമ്പ നാന പാഞ്ഞടുത്തത്. കാടിറങ്ങി വരുന്ന ആനയെ കണ്ട് ഇവര്‍ റോഡരികില്‍ കാര്‍ നിര്‍ത്തി. അതിനിടെ കാറിന്റെ ടയര്‍ ചതുപ്പി ല്‍ കുടുങ്ങുകയും ചെയ്തു. 

കുറച്ചുനേരം അവിടെ നിന്ന് ആന കാട്ടിലേക്ക് കയറുന്നതിനിടെ വീണ്ടും തിരികെ വന്ന തോടെ അപകടം തിരി ച്ചറിഞ്ഞ കുടുംബം കാറില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

ഓടുന്നതിനിടെ കാറില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ റോഡില്‍ വീണെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. അവര്‍ റോഡില്‍ നിര്‍ ത്തിയിട്ട മറ്റ് വാഹന ങ്ങളുടെ മറവിലേക്ക് മാറിനിന്നു. അഞ്ച് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഏറെ നേരം അവിടെ നിന്ന ശേഷമാണ് കാട്ടാന കാടുകയറിയത്.

 വഴിക്കടവ് നാടുകാണി ചുരത്തില്‍ ഇടയ്ക്കിടെ ഇങ്ങനെ കാട്ടാനകള്‍ ഇറങ്ങാറുണ്ട്.