News

മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ പുലി കുടുങ്ങി; വൈകാതെ ചത്തു

29 January 2023 , 6:49 AM

 

 

പാലക്കാട് : മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. വൈകാതെ ഇത് ചത്തു.

കോട്ടോപ്പാടം കുന്തണിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീടിനോടു ചേര്‍ന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്.

കോഴിക്കൂടിന്റെ വലയില്‍ കാല്‍ കുടുങ്ങിയ നിലയിലാണ്.

കോഴികളുടെ ബഹളം കേട്ട് ഫിലിപ്പ് എത്തിയപ്പോഴാണ് പുലിയെ കണ്ടത്. നായയുടെ ആക്രമണമാണെന്ന വിചാരത്തില്‍ ഫിലിപ്പ് കോഴിക്കൂടിന് സമീപത്തെത്തിയിരുന്നു. പുലിയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് ഗൃഹനാഥന്‍ രക്ഷപ്പെട്ടത്. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി. വനം വകുപ്പാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്.