News

കള്ള് ഷാപ്പിനുള്ളില്‍ വാക്ക് തർക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു

15 September 2022 , 12:02 PM

 

തൃശൂർ: കള്ള് ഷാപ്പിനുള്ളില്‍ വാക്ക് തർക്കത്തെ തുടര്‍ന്ന് കുത്തേറ്റ യുവാവ് മരിച്ചു.തൃശ്ശൂർ തൈക്കാട്ടുശേരി പൊന്തക്കൽ വീട്ടിൽ ജോബി(41) ആണ് മരിച്ചത്.തൈക്കാട്ടുശ്ശേരി കള്ള് ഷാപ്പിൽ ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. വാക്ക് തർക്കത്തിനിടെയാണ് ആക്രമണം.ജോബിക്ക് നെഞ്ചത്തും, പുറത്തും കുത്തേറ്റിട്ടുണ്ട്.  ഒല്ലൂർ ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ്.ജോബിയെ കുത്തി പരിക്കേൽപ്പിച്ച രാജേഷ് നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളെ അറസ്റ്റ് ചെയ്തു.