News

തൃശൂരിൽ ടിപ്പർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് വഴിയാത്രക്കാരായ രണ്ട് പേർ മരിച്ചു

16 September 2022 , 8:23 AM

 

തൃശൂർ: പുന്നയൂർക്കുളം അകലാട് ട്രൈലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് വഴിയാത്രക്കാരായ രണ്ട് പേർ മരിച്ചു.  അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. അകലാട് സ്കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.  അപകടത്തിന് പിന്നാലെ ഡ്രൈവർ രക്ഷപ്പെട്ടു.