News

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്നംഗ സംഘം അറസ്റ്റിൽ

20 September 2022 , 5:22 PM

 

തൃശൂർ:   മാരക മയക്കു മരുന്നായ എം ഡി എം എ യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. പാലക്കാട് ഭാഗത്തു നിന്നും KL-46-T-349 നമ്പർ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ മണ്ണുത്തി ഭാഗത്ത് വിൽപ്പന നടത്തുന്നതിനായി മാരക മയക്കു മരുന്നായ എം ഡി എം എ കൈവശം വെച്ച് വന്നിരുന്ന മുഹമ്മദ് ഷമർ(22), ഹസൻ നാസിം(21), ശ്രീജേഷ്(23) എന്നിവരെയാണ് 6 ഗ്രാം  എം ഡി എം എ യുമായി മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആര്‍. ആദിത്യയുടെ നിർദ്ദേശ പ്രകാരം ഒല്ലൂർ അസ്സിസ്റ്റൻറ് പോലീസ് കമ്മീഷണറായ കെ സി സേതുവിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന യോദ്ധാവ് പ്രോഗ്രാമിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.