News

വീട്ടിലിട്ട് പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; കുരുന്നുകൾക്ക് ശ്വാസ തടസ്സം: 50000 രൂപ പിഴ ചുമത്തി

06 December 2022 , 7:19 AM

 

 തൃശ്ശൂർ: പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് 50000 രൂപ പിഴ ചുമത്തി. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ഫിഷറീസ് യുപി സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യവും റബ്ബര്‍ അവശിഷ്ടങ്ങളും കവറുകളും കത്തിച്ചതിന് വീടിന്റെ ഉടമയ്ക്ക് പഞ്ചായത്ത് 50000 രൂപ പിഴ ചുമത്തി. ഫിഷറീസ് യുപി സ്‌കൂളിലെ 2 കുട്ടികള്‍ക്ക് ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് പ്രധാനധ്യാപികയുടെ പരാതിയിന്മേല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചത് ബോധ്യപ്പെട്ടത്. ദേശീയപാതയോരത്തെ സ്വന്തം വാണിജ്യ കെട്ടിട സമുച്ചയത്തിന് മുന്നില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് കഴിഞ്ഞ ആഴ്ചയും ഉടമയ്‌ക്കെതിരെ പിഴ ചുമത്തിയിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ പഞ്ചായത്തുകളിൽ നഖസഭകളിലോ വിവരം അറിയിക്കേണ്ടതാണ്.