News

ഇടുക്കിയിൽ ഷവർമ കഴിച്ച മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ

07 January 2023 , 3:23 PM

 

ഇടുക്കി:  ഷവർമ്മ കഴിച്ചതിനെ തുടർന്ന് മൂന്നു പേർക്ക് ഭക്ഷ്യ വിഷബാധ. നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നു പേർക്കാണ് ഷവർമ്മ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റത്. കഴിഞ്ഞ ഒന്നാം തീയതിയാണ് സംഭവം. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും പ്രായമായ സ്ത്രീയ്ക്കുമാണ്  ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കം, ഛർദ്ദി, കടുത്ത പനി എന്നിവയെ തുടർന്ന് മൂന്നു പേരും ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണ്. നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന സ്ഥാപനത്തിൽ നിന്നാണ് ഇവർ ഷവർമ വാങ്ങിയത്. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, ഹോട്ടൽ അടച്ചു പൂട്ടുവാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകി.