News

കൊല്ലം കല്ലടയാറ്റില്‍ മൂന്നുപേര്‍ മരിച്ചനിലയില്‍: അമ്മയും കുഞ്ഞുങ്ങളുമെന്ന് നിമഗനം

08 March 2023 , 4:44 PM

 

കൊല്ലം: കൊല്ലം പുനലൂരില്‍ ആറ്റില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കല്ലടയാറ്റിലാണ് മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അമ്മയും മക്കളുമാണ് മരിച്ചതെന്ന സംശയത്തിലാണ് പൊലീസ്. മുക്കടവ് റബ്ബര്‍ പാര്‍ക്കിന് സമീപമാണ് ഇവരെ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് കൂടുതല്‍ അന്വേഷണത്തിലാണ്.