News

വയനാട്ടിൽ ഉണ്ടായ കാറപകടത്തിൽ മൂന്ന് കണ്ണൂർ സ്വദേശികൾ മരിച്ചു

24 April 2023 , 8:56 AM

 

വയനാട്: വയനാട്ടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് 3 മരണം. അപകടത്തിൽപ്പെട്ടത് കണ്ണൂർ സ്വദേശികൾ . വയനാട് പുഴമുടിയിൽ ആണ് സംഭവം. കണ്ണൂർ ഇരിട്ടി അങ്ങാടിക്കടവ് സ്വദേശിനി ജിസ്ന, കച്ചേരിക്കടവ് സ്വദേശി അഡോൺ, വെള്ളരിക്കുണ്ട് സ്വദേശിനി സ്നേഹ എന്നിവരാണ് മരിച്ചത്. കൽപ്പറ്റ - പടിഞ്ഞാറത്തറ റോഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡ് സൈഡിലെ പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.