News

താനൂർ ബോട്ട് ദുരന്ത കേസിൽ മൂന്ന് പേരെ കൂടി പ്രത്യേക അന്വേഷണ സംഘം പിടികൂടി

11 May 2023 , 12:14 PM

 

മലപ്പുറം: താനൂർ ബോട്ട് ദുരന്ത കേസിൽ മൂന്ന് പേരെ കൂടി പ്രത്യേക അന്വേഷണ സംഘം പിടികൂടി.ബോട്ട് ജീവനക്കാരായ ശ്യാംകുമാർ എന്ന അപ്പു ,അനിൽ ,ബിലാൽ എന്നിവരെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ് .ഇന്നലെ പുലർച്ചെ പൊലീസ് പിടിയിലായ ബോട്ട് സ്രാങ്ക് ദിനേഷിനെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് കോടതി റിമാന്റ് ചെയ്തു. കൊലക്കുറ്റം അടക്കം ചുമത്തിയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.ബോട്ട് ഉടമ പി നിസാറിനെ കോടതി നേരത്തെ റിമാന്റ് ചെയ്തിരുന്നു.ഉടമയുടെ അറിവോടെയാണ് ബോട്ട് ജീവനക്കാർ ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ ബോട്ടിൽ പ്രവേശിപ്പിച്ചത് എന്ന് പൊലീസ് കണ്ടെത്തി.