News

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ

15 February 2023 , 8:32 AM

 

തൃശ്ശൂർ : കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശികളേയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാറളം കുഴുപുള്ളി പറമ്പിൽ മോഹനൻ,ഭാര്യ മിനി,മകൻ ആദർശ് എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്ന് പലചരക്ക് കട നടന്നത്തുന്ന മോഹനൻ കട കഴിഞ്ഞ ദിവസം തുറന്നിരുന്നില്ല. വീട് അടഞ്ഞ് കിടക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത് തന്നെയുള്ള ബന്ധുക്കൾ ഫോണിൽ ബന്ധപെടാൻ ശ്രമിച്ചിട്ട് ലഭിക്കാതായതിനെ തുടർന്ന് വീട്ടിലെത്തി അന്വേഷിയ്ക്കുകയായിരുന്നു.വാതിലുകൾ അടഞ്ഞുകിടക്കുന്നതു കണ്ട് സംശയം തോന്നി ചൊവ്വാഴ്ച്ച രാത്രിയോടെ വീടിന്റെ പുറകിലെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മൂവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനനും ആദർശും വീട്ടിലെ ഹാളിലും ഭാര്യ മിനി ബെഡ് റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  കാട്ടൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആദർശ് കാറളം സ്കൂളിലെ വി എച്ച് എസ് ഇ വിദ്യാർത്ഥിയാണ്. മോഹനനും കുടുംബത്തിനും സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി അറിവില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇൻക്വിസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാക്കും.