News

തിരുവനന്തപുരത്ത് ഗുണ്ടാസംഘം അഴിഞ്ഞാടി: നാല് യുവാക്കൾക്ക് വെട്ടേറ്റു

08 January 2023 , 10:14 AM

 

തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരില്‍ ഗുണ്ടാ സംഘത്തിന്റെ അക്രമണത്തിൽ നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്.

ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണം നടന്നത്. സംഭവശേഷം അക്രമികൾ രക്ഷപെട്ടു.

 

ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവും ആക്രമിച്ചെന്നാണ് മൊഴി. നാല് പേരുടെയും പരിക്കുകകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു.തിരുവനന്തപുരത്ത് ഒരിടവേളയ്ക്കുശേഷാണ് ഗുണ്ടാ ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിൽ കേസെടുത്ത് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചു.