News

തിരുവല്ല പൊടിയാടിയിൽ വൻ പുകയില ഉൽപ്പന്ന വേട്ട

17 September 2022 , 10:01 AM

 

തിരുവല്ല: വൻ നിരോധിത പുകയില  ശേഖരം പിടികൂടി. തിരുവല്ല പുളിക്കീഴ് സ്റ്റേഷൻ പരിധിയിലെ പൊടിയാടിയില്‍ നിന്നാണ് നിരോധിത പുകയില ഉൽപന്നത്തിന്റെ വൻ ശേഖരം പിടികൂടിയത്. ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന 48750 ഓളം പാക്കറ്റുകളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് റഫീഖ് മുഹമ്മദ്, സിറാജുദീൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയില്‍ നിന്നും പത്തനംതിട്ടയിലേക്ക് കടത്താന്‍ ശ്രമിച്ച പുകയില ശേഖരമാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പിടികൂടിയത്.