News

പതിമൂന്നുകാരിക്ക് പീഡനം: കൊല്ലം സ്വദേശി അറസ്റ്റില്‍

27 September 2022 , 12:45 PM

 

കൊല്ലം: പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചക്കുവരയ്ക്കല്‍ വില്ലേജില്‍ കോട്ടവട്ടം നിരപ്പുവിള വീട്ടില്‍ സന്തോഷ് കുമാറിനെയാണ് (38) കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂപ്പുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ സന്തോഷ് കുമാറിനെ റിമാന്‍ഡ് ചെയ്തു.