News

ഒദ്യോഗിക ബഹുമതികൾ ഉണ്ടാവില്ല; കോട്ടയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പോലീസുകാര്‍

19 July 2023 , 4:21 PM

 

കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങിൽ ഔദ്യോഗിക ബഹുമതി ഉണ്ടാവില്ല. തൻ്റെ അന്ത്യയാത്രയിൽ സർക്കാരിൻ്റെ ഓദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. അതിൻപ്രകാരം കുടുംബാംഗങ്ങൾ പൊതുഭരണ വകുപ്പിനെ അറിയിക്കുകയായിരുന്നു. രേഖാമൂലം ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി ഉത്തരവ് തീരുമാനമെടുക്കുകയായിരുന്നു.  ഓദ്യോഗിക ബഹുമതി നൽകൽ ഒഴിവാക്കിയതിനാൽ, വീട്ടിലേയും പള്ളിയിലേയും ചടങ്ങുകൾ തികച്ചും സ്വകാര്യ ചടങ്ങായി മാറാനാണ് സാധ്യത. അതേസമയം, രാവിലെ ആരംഭിച്ച വിലാപയാത്ര ഇതുവരെ തിരുവനന്തപുരം ജില്ലാ കടന്നിട്ടില്ല. നിലവിൽ വിലാപയാത്ര കിളിമാനൂർ കഴിഞ്ഞതേയുള്ളൂ. അതുകൊണ്ടുതന്നെ വിലാപയാത്ര കോട്ടയത്തു എത്താൻ വൈകും. കോട്ടയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്

പ്രിയ പുത്രന്റെ ഭൗതിക ശരീരത്തെ വരവേല്‍ക്കാന്‍ കാത്തുനില്‍ക്കയാണ് അക്ഷര ന?ഗരി. ഇന്നലെ ഉറങ്ങാതിരുന്ന ന?ഗരത്തിനു മാത്രമല്ല, ജില്ല മുഴുവന്‍ ഉന്നുണര്‍ന്നിരിക്കും. തിരുനക്കര മൈതാനത്ത് പൊതു ദര്‍ശനം. മൈതാനത്ത് ജനങ്ങളെ നിയന്ത്രിക്കും. മൃതദേഹം എപ്പോഴാണ് ഇവിടെ എത്തുകയെന്ന് ഒരു നിശ്ചയവുമില്ല. പക്ഷേ, കണ്ടേ മടങ്ങൂ എന്ന ദൃഢ നിശ്ചവുമായി പതിനായിരങ്ങളാണ് ന?ഗരത്തിലേക്ക് ഒഴുകുന്നത്. പുതുപ്പള്ളിയില്‍ ഓരോ നിമിഷവും കണ്ണീര്‍ പ്രളയനിരപ്പുയരുകയാണ്.

കോട്ടയം തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിശദീകരിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി. തിരുനക്കരയില്‍ മൈതാനിയില്‍ ആളുകളെ തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൊതുദര്‍ശനതിന് ക്യു ഏര്‍പ്പെടുത്തുമെന്നും പൊലീസ് പറയുന്നു. ജനങ്ങളെ കൃത്യമായി നിയന്ത്രിക്കാനുള്ള തീരുമാനമാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്.