Sports

ഫൈനലിൽ അർജന്റീനക്ക് സമ്മർദ്ദങ്ങൾ ഏറെ

Shibu padmanabhan

18 December 2022 , 6:09 PM

 

 

ദോഹ : ഇന്ന് ലോകകപ്പ് ഫൈനൽ കളിക്കാനിറങ്ങുന്ന അർജന്റീനക്ക് സമ്മർദങ്ങൾ ഏറെയാണ്.

 

ലയണൽ മെസ്സിയെന്ന മഹാനായ കളിക്കാരന് തന്റെ കിരീടത്തിലെ പൊൻതൂവലായി ഒരു വേൾഡ് കപ്പ് സമ്മാനിക്കുക എന്നത് അർജന്റീനൻ ടീമിലെ ഓരോരുത്തരുടേയും ലക്ഷ്യമാണ്. ഇതിന്റെ സമ്മർദ്ദം മുഴുവൻ അനുഭവിക്കുന്നയാളാണ് കോച്ച് ലയണൽ സ്കലോണി.

 

ശനിയാഴ്ച്ച തന്റെ ജന്മനാടായ പ്യൂജാറ്റോയിലെ ആരാധകരോട് സംസാരിക്കവെ നിയന്ത്രണംവിട്ട് സ്കലോണി വിതുമ്പിക്കരഞ്ഞു. ആരാധകർ അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും സ്കലോണിയുമായി പങ്കുവക്കവേയാണ് അദ്ദേഹം കരഞ്ഞത്. ഞാനൊരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞുപോയി. എന്റെ നഗരത്തിലെ എന്റെ നഗരത്തിലെ എല്ലാ മനുഷ്യർക്കും ആശംസകൾ. നമ്മൾ മറക്കാനാകാത്ത ഒരു മുഹൂർത്തത്തിലാണ്'-സ്കലോണി പറഞ്ഞു.

 

ജനങ്ങൾക്ക് അവർ അർഹിക്കുന്ന സന്തോഷം നൽകാനാവുമെന്നാണ് പ്രതീക്ഷ. കളിക്കാൻ അതിനായി പൂർണമായും സമർപ്പിച്ചവരാണ്. നാളെ വിജയിച്ച് എല്ലാവർക്കും അഭിമാനിക്കാനാവുന്ന നേട്ടത്തിൽ എത്താനാവുമെന്നാണ് പ്രതീക്ഷ'-സ്കലോണി പറഞ്ഞു.

 

ഖത്തർ ലോകകപ്പിനെത്തിയ പരിശീലകരിലെ പ്രായം കുറഞ്ഞയാളാണ് അർജന്റീനൻ കോച്ച് ലയണൽ സ്കലോണി. ജോർജെ സാംപോളിയുടെ കോച്ചിങ് സ്റ്റാഫിൽ അംഗമായാണ് സ്കലോണി രംഗത്തെത്തുന്നത്. 2018 ലോകകപ്പിൽ അർജന്റീന പുറത്തായപ്പോൾ അതേ സാംപോളിക്ക് പകരക്കാരനായി പാബ്ലോ അയ്മർക്കൊപ്പം ദേശീയ ടീമിന്റെ താൽക്കാലിക ചുമതല.

പിന്നാലെ സ്വന്തന്ത്ര ചുമതലയിൽ ടീമിന്റെ സ്ഥിരം കോച്ച്. കോപ അമേരിക്കയിൽ മൂന്നാം സ്ഥാനവുമായി തുടങ്ങി 2021 കോപയിൽ 

ബ്രസീലിനെ തോൽപിച്ച് സ്കലോണിയുടെ ടീം കപ്പുമടിച്ചു. പിന്നാലെ ഫൈനലിസിമയിൽ ഇറ്റലിയെ തോൽപിച്ചും കിരീടധാരണം. അർജന്റീനയെ 60 മത്സരങ്ങളിൽ പരിശീലിപ്പിച്ച സ്കലോണിക്ക് 41 വിജയങ്ങളുണ്ട് (68 ശതമാനം).