News

തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം

05 November 2022 , 1:14 PM

 

കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം.കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു. ക്ഷേത്രത്തിലെ ഗണപതി കോവിലിനു മുന്നിലെ കാണിക്കവഞ്ചിയിൽ നിന്നാണ് പണം കവർന്നത്. ചില്ലറത്തുട്ടുകൾ ക്ഷേത്രത്തിനു മുന്നിൽ ഉപേക്ഷിച്ച ശേഷമാണ് കാണിക്കവഞ്ചിയിൽ നിന്നും പണം കവർന്നത്. ഇന്നു രാവിലെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് കാണിക്കവഞ്ചി തകർന്നത് കണ്ടെത്തിയത്. തുടർന്നു വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിക്കുകായായിരുന്നു.