News

ഗോവിന്ദപുരം ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ മോഷണം

08 October 2022 , 8:30 AM

 

കോഴിക്കോട് : ഗോവിന്ദപുരം  പാർത്ഥസാരഥി ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തി തുറന്ന നിലയിൽ. ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. ഏഴ് ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് മോഷണം നടത്തിയത്. എത്ര പണം നഷ്ടപ്പെട്ടെന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല.   വടക്കേ വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. 3:34 ന് ക്ഷേത്രത്തിൽ കടന്നതായി സിസിടിവി യിലെ സമയം വ്യക്തമാക്കുന്നു.  സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. 4:45 ന് മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.