News

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞു: പാപ്പാന് ഗുരുതര പരുക്ക്

25 February 2023 , 11:21 AM

 

പാലക്കാട്: പാലക്കാട് പാടൂര്‍ വേലക്കിടെ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞു. എഴുന്നള്ളത്തിന് ആനപ്പന്തലില്‍ അണിനിരന്നതിനു ശേഷമാണ് ആന മുന്നോട്ട ഓടി പരിഭ്രാന്തി പരത്തിയത്. ഉടന്‍ തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. പിറകില്‍ നിന്നിരുന്ന ആന ചിന്നം വിളിച്ചതില്‍ പ്രകോപിതനായാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മുന്നോട്ട് ഓടിയത്.
ഓടുന്നതിനിടെ ഒന്നാം പാപ്പാന്‍ നെന്മാറ കരിമ്പാറ സ്വദേശി രാമന്(63) ആനക്കിടയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിനാണ് ഗുരുതര പരുക്ക്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാടൂര്‍ തെക്കേകളം രാധിക, അനന്യ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.