News

യുവതിയ്ക്ക് പീഢനം: പോലീസുകാരൻ അറസ്റ്റിൽ

27 October 2022 , 8:18 AM

 

 

കൊടുങ്ങല്ലൂര്‍: പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ . പ്രണയം നടിച്ച് പൊലീസുകാരൻ തന്നെ പീഡിപ്പിച്ചതായി പറവൂര്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. എറണാകുളം പറവൂര്‍ വാണിയക്കാട് സ്വദേശി ആലിങ്ങപറമ്പിൽ ശ്രീജിത്തിനെയാണ് (29) പീഡനക്കേസിൽ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് പൊലീസുകാരൻ തന്നെ പീഡിപ്പിച്ചതായി പറവൂര്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. തുടർന്നായിരുന്നു അറസ്റ്റ്.