News

ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ബ​സി​ലും കാ​റി​ലു​മാ​യി പി​ന്തു​ട​ര്‍​ന്നെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി

29 January 2023 , 7:46 AM

 

വയനാട്: ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ബ​സി​ലും കാ​റി​ലു​മാ​യി പി​ന്തു​ട​ര്‍​ന്നെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി.

യു​വാ​വി​നെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​ക​വെ കാ​ര്‍ ബ​സി​ലും ക്രെ​യി​നി​ലു​മി​ടി​ച്ച് അ​പ​ക​ട​വു​മു​ണ്ടാ​യി.

ക​ല്‍​പ്പ​റ്റ പ​ഴ​യ ബ​സ് സ്റ്റാ​ന്‍റി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യാ​യ അ​ബൂ​ബ​ക്ക​റെ​ന്ന​യാ​ളാ​ണ് പ​രാ​തി​ക്കാ​ര​ന്‍.

കൊ​ടു​വ​ള്ളി​യി​ല്‍ നി​ന്നും കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​ല്‍​പ്പ​റ്റ സ്റ്റാ​ന്‍റി​ലി​റ​ങ്ങി​യ ഉ​ട​ന്‍ ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന മ​റ്റൊ​രാ​ളും ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ മൂ​ന്ന് പേ​രും ചേ​ര്‍​ന്ന് വ​ലി​ച്ച് വ​ണ്ടി​യി​ല്‍ ക​യ​റ്റി കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വാ​വി​ന്‍റെ പ​രാ​തി.