News

വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരുക്കേല്‍പിച്ചു

31 January 2023 , 8:18 PM

 

ഇടുക്കി: പാലക്കാട് സ്വദേശിയായ  വിദ്യാര്‍ത്ഥിനിയെ മൂന്നാറില്‍ വച്ച് യുവാവ് വെട്ടിപ്പരുക്കേല്‍പിച്ചു. പാലക്കാട് സ്വദേശിയായ ടിടിഐ വിദ്യാര്‍ത്ഥിനി പ്രിന്‍സിയെയാണ് വെട്ടിയത്്.  യുവാവ്  ആക്രമണത്തിന് ശേഷം ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. തലക്ക് ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  യുവാവിനായി പൊലീസ് അന്വേഷണം വ്യാപകമാക്കി.